സ്വപ്നം യാഥാർഥ്യമായ വിശ്വസിക്കാനാകാതെ അനുഭവങ്ങൾ..

സ്വപ്‌നങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ഇന്നും അക്ജ്ഞതമാണ്. സ്വപ്നങ്ങളുടെ ലോകത്തെക്കുറിച്ചു അറിയുവാൻ ആഗ്രഹമില്ലാത്തവരായി ആരാ ഉള്ളത് അല്ലെ. എന്നാൽ നമ്മൾ കാണുന്ന സ്വപ്‌നങ്ങൾ ജീവിതവുമായി ബന്ധമുള്ളതാകുമോ. സ്വപ്ന വിശേഷണങ്ങൾ എങ്ങനെ കാണണമെന്ന് ഇന്നും ശാസ്ത്രത്തിനു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. പണ്ടുള്ളവർ പറഞ്ഞു നാം കേട്ടിട്ടുണ്ട് വെളുപ്പിന് കാണുന്ന സ്വപ്‌നങ്ങൾ ഭലിക്കുമെന്നു. അത് ശെരിയാണോ എന്നതിനെ കുറിച്ചും അറിവില്ല. എന്നാൽ ഒന്ന് പറയട്ടെ നമ്മൾ കണ്ട പല സ്വപ്നങ്ങളും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച അനവധി വേറിട്ട അനുഭവങ്ങൾ പറയുവാൻ ഉണ്ടാകും. അപ്പോൾ ഒരു വ്യക്തിക് ഉണ്ടായ ഈ അനുഭവം അത്ഭുതവും വേറിട്ടതുമായ ഈ സ്വപ്നത്തിൽ എന്തൊക്കെയാ സംഭവിച്ചത് എന്ന് നോക്കാം.

ലോക പ്രശസ്ത എഴുത്തുകാരനായ ചാൾസ് ടികെൻസിന്റെ ജീവിതത്തിൽ സംഭവിച്ച അനുഭവമാണ് അദ്ദേഹം അതിനെക്കുറിച്ച് എഴുതി എല്ലാവരെയും അറിയിച്ചിട്ടുമുണ്ട്. രാത്രി കാലങ്ങളിൽ തുടർച്ചയായി അദ്ദേഹം കാണാൻ ഇടയായ ഒരു സ്വപ്നം യഥാർത്ഥ സംഭവമായി നടന്നു. എല്ലാദിവസവും പോലെ ഇന്നും അദ്ദേഹം ഉറങ്ങാൻ തുടങ്ങി. ആ വിചിത്രമായ സ്വപ്നം ഇന്നും അദ്ദേഹത്തെ തേടിയെത്തി. ഒരു മതിലിനപ്പുറം ചുവപ്പ് നിറത്തിലുള്ള ഒരു ഷാൾ ധരിച്ച ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നു. ആദ്യം മുഖം വ്യക്തമല്ലെങ്കിലും അടുത്ത് വരും തോറും മുഖം തെളിഞ്ഞു കണ്ടു. അദ്ദേഹത്തിന് അടുത്ത് എത്തി മെല്ലെ അവളെ പരിചയപ്പെടുത്തുന്നു. ഞാൻ മിസ് നേപ്പിയർ എന്നാണ് അവളുടെ പേര് പറഞ്ഞത്. എന്നും ഈ സ്വപ്നം ഇതുപോലെ എല്ലാ രാത്രികളിലും അദ്ദേഹത്തെ തേടിയെത്തി. എന്നും തന്റെ സ്വപ്നത്തിലെത്തുന്ന സ്ത്രീയെ തന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ അദ്ദേഹത്തിന് പരിചിതമായി എന്ന് തന്നെ പറയാം.

പിന്നീടുള്ള ഒരു രാത്രി ഈ സ്വപ്നം രണ്ടു തവണ അദ്ദേഹം കാണുവാൻ ഇടയായി. നേരം പുലർന്നു ദിനചര്യകളിൽ ഏർപ്പെട്ടു എങ്കിലും ആ സ്വപ്നം അദ്ദേഹത്തെ വിട്ടു പോയില്ല. അദ്ദേഹം ഈ സ്വപ്നത്തെ കുറിച്ച് അഗാതമായി ചിന്തിക്കുവാൻ തുടങ്ങി. എന്നും എന്തിനാണ് ഈ യുവതി എന്റെ സ്വപ്നങ്ങളിൽ നിറയുന്നത് എന്ന്. ഒരു ദിവസം എഴുത്തു നിർത്തി അദ്ദേഹം ഉറങ്ങാൻ തുടങ്ങി അപ്പോഴേക്കും അദ്ദേഹത്തിന്റെ പരിചാരകൻ വന്നു അദ്ദേഹത്തെ അറിയിച്ചു. മുറിക്കു പുറത്തു അദ്ദേഹത്തിന്റെ സുഹൃത്തു ആയ മിസ് ബോയിലും അവരുടെ സഹോദരനും കാണാൻ വന്നിരിക്കുന്നു എന്ന്. അവർക്കടുത്തായി ചുവന്ന ഷാൾ മൂടിയ ഒരു സ്ത്രീയും. അദ്ദേഹം ഇവരുടെ അടുത്തേക് പോയി. ആ നേരം ആ സ്ത്രീ അദ്ദേഹത്തിന്റെ ചാരത്തേക് വന്നു. എന്നിട് സ്വപ്നത്തിലെന്ന പോലെ അവരെ മിസ് നേപ്പിയർ എന്ന് പരിചയപ്പെടുത്തി.

എന്നും അദ്ദേഹത്തിന്റെ സ്വപ്നത്തിൽ എത്തിയ സ്ത്രീയെ നേരിട്ടു കണ്ടതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും തന്നെ പറയാൻ കഴിഞ്ഞിരുന്നില്ല. അക്ജ്ഞതമായ ഏതോ ശക്തിയുടെ കാന്തിക പ്രഭാവം ആ മുഖത്തെ എത്രയോ തവണ കണ്ടിരിക്കുന്നു. എന്നും സ്വപ്‌നങ്ങൾ അങ്ങനെയാണ് ഒരു നിർവചനവും കണ്ടെത്തുവാൻ സ്വപ്നങ്ങളാൽ കഴിയണമെന്നില്ല. എന്നാൽ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഈ കാര്യം മനസിന്റെ അകത്തളങ്ങളിൽ വല്ലാതെ സ്വാധീനിച്ചു എന്ന് തന്നെ പറയാൻ കഴിയും. നമ്മൾ സ്വപ്നത്തിൽ കണ്ട പല കാര്യങ്ങളും ജീവിതവുമായി ബന്ധമുള്ളവ ആകണമെന്നുമില്ല. സ്വപ്നങ്ങളെ കെട്ടുകഥകളെന്നോ തോന്നലുകൾ എന്നോ പറഞ്ഞു മാറ്റിവെക്കാം. ഇദ്ദേഹത്തിന്റെ അനുഭവത്തെ കുറിച്ച് വിശദമായി കൂടുതൽ അറിയുവാനായി നിങ്ങൾക് ആഗ്രഹമുണ്ട് എങ്കിൽ താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply