ഓരോ സിനിമയേയും ഉയരങ്ങളിൽ എത്തുന്നതിനു പ്രധാന കാരണം ഏറ്റവും മികച്ച സംവിധാനവും നല്ല തിരക്കഥയും തന്നെയാണ്. എന്നാൽ ഈ സിനിമകളിൽ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമുള്ള സൂപ്പർ സ്റ്റാറുകളാണ് അഭിനയിച്ചിരിക്കുന്നത് എങ്കിലോ സിനിമ കൂടുതൽ വിജയിയ്ക്കുമെന്നതിൽ ഒരു സംശയവും വേണ്ട. എന്നാൽ ഈ സൂപ്പർ സ്റ്റാറുകൾക്കുള്ള പ്രതിഫലം എത്രയെന്ന് നിങ്ങൾക്കറിയുമോ. മലയാള സിനിമയിലെ ഏറ്റവും റിച്ചായിട്ടുള്ള കുറച്ചു നായികമാരെ പരിചയപെട്ടാലോ. ആദ്യമായി പറയാൻ പോകുന്നത് മലയാള സിനിമയിൽ എല്ലാവരും അറിയപ്പെടുന്ന ഒരു നായിക ഹണീ റോസിനെ കുറിച്ചാണ്. കുറച്ചു സിനിമകളെ താരത്തിന്റെ അഭിനയ ജീവിതത്തിൽ ഉണ്ട് എങ്കിലും ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി എന്നുതന്നെ പറയാം. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണീ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. എന്നാൽ ഈ താരം ഒരു സിനിമയ്ക്കു വാങ്ങുന്ന പ്രതിഫലം 1000000 രൂപയാണ്.
അടുത്തതായി പറയുന്നത് പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു മികച്ച പുതുമുഖ നടിയാണ് അപർണ ബാലമുരളി. ഒരു സിനിമക്കായി താരം പ്രതിഫലമായി വാങ്ങുന്നത് പത്തു മുതൽ പണ്ട്രണ്ടു ലക്ഷം രൂപയാണ്. അതും സിനിമയിൽ സജീവമായിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ എങ്കിലും നല്ല മാർക്കറ്റ് വാൽയൂ ഉള്ള പ്രമുഖ നടിമാരിൽ ഒരാൾ തന്നെയാണ് അപർണ്ണയും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 2013 ഇറങ്ങിയ യാത്ര തുടരുന്നു എന്ന സിനിമയാണ് താരത്തിൻറെ ആദ്യ ഫിലിം എങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് താരത്തിൻറെ സിനിമ കരിയറിൽ വിജയക്കൊടി പാറിച്ചത്. നായിക എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് അപർണ.
ഇനി പറയുന്ന ഈ നടിയെ അടുത്തിടെ ഇറങ്ങിയ പല സിനിമകളിലും നാം നായികയായി കണ്ടിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ നായികയായ നിമിഷ സജയനെ ആരും മറന്നിട്ടുണ്ടാവില്ല. മേക്കപ്പ് ആവശ്യമില്ലാത്ത നടി എന്ന് വേണമെങ്കിൽ പറയാം. വളർന്നതെല്ലാം മുംബൈലാണെങ്കിലും മലയാളി തനിമയുള്ള ഒരു നായിക തന്നെയാണ് നിമിഷയും. മലയാളത്തിലെ റിച്ചെസ്റ്റായ നടിമാരിൽ നിമിഷയും പെടുന്നു കാരണം ഒരു പടത്തിനു താരം പ്രതിഫലമായി വാങ്ങുന്നത് 1500000 രൂപയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്നെയാണ് താരത്തിൻറെ ആദ്യ ചിത്രവും. അഭിനയത്തിന്റെ രണ്ട് വരഷങ്ങൾക്കിപ്പുറം സ്റ്റേറ്റ് അവാർഡുവരെ സ്വന്തമാക്കാൻ നിമിഷ എന്ന പുതുമുഖ നടിക്ക് കഴിഞ്ഞു.
ഇനി പറയാൻ പോകുന്നത് പ്രേക്ഷക പ്രീതി നേടിയ അനുശ്രീ എന്ന നായികയെ കുറിച്ചാണ്. അതെ റിച്ചെസ്റ്റായ നായികമാരിൽ ഒരാൾ തന്നെയാണ് അനുശ്രീയും. ഒരു ചിത്രത്തിന്റെ പ്രതിഫലമായി അനുശ്രീ വാങ്ങുന്നത് പതിനഞ്ച് ലക്ഷം രൂപ വരെയാണ്. സൂര്യ ടീവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമ രംഗത്തേക് കടന്നു വന്നത്. ആ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്ന ലാൽ ജോസിന്റെ സിനിമയായ ഡയമണ്ട് നെക്ലേസായിരുന്നു താരത്തിൻറെ ആദ്യ ചിത്രം. ഈ നായികമാരെല്ലാം അടുത്തിടെ സിനിമ ഫീൽഡിൽ എത്തിയതാണ്. എന്നാൽ മലയാള സിനിമയിൽ ഇത്രത്തോളം ചുവട് ഉറപ്പിക്കാൻ കഴിഞ്ഞത് ഈ നായികമാരുടെ കഴിവ് തന്നെയാണെന്ന് നിസംശയം പറയാൻ കഴിയും. മലയാള സിനിമയിലെ റിച്ചെസ്റ്റായ നടിമാരെ കുറിച്ച് കൂടുതൽ അറിയുവാൻ വളരെ വിശദമായി കൊടുത്തിരിക്കുന്ന സിസ്ത് സെൻസ് മലയാളം എന്ന യൂട്യൂബ് ചാനലിലെ വീഡിയോ താഴെ കൊടുക്കുന്നു.
