മറന്നു പോയ ചിന്തകൾ എവിടേക്കാണ് പോകുന്നത് ?

ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. നമുക് എല്ലാവർക്കും സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് മറവി. ഒരു കാര്യം ചിന്തിച്ചു പെട്ടന്ന് അത് മറന്നുപോകുന്നു. ഇത്തരം രീതിയിലുള്ള കുറെ ചോദ്യങ്ങൾ ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു എന്ന് തന്നെ പറയാം. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത കുറച്ചു ചോദ്യങ്ങളെ നമുക്ക് പരിചയപെട്ടാലോ. നമ്മളോട് ആരെങ്കിലും സമയം ചോദിച്ചാൽ നമുക് അത് കൃത്യമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്ന ഉപാധികൾ ഇന്ന് നമ്മുടെ കൈവശമുണ്ട് എങ്കിൽ സമയം ആരംഭിച്ചത് എന്ന് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്കാൻ നിങ്ങൾക്കു കഴിയുമോ.

ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്നു പറയുന്നു എന്നാൽ കണക്കു നമ്മൾ കണ്ട് പിടിച്ചതാണോ അതോ കണ്ടെത്തിയതാണോ. നൂറ് കണക്കിന് ചിന്തകളിലൂടെയാണ് നാം ഓരോരുത്തരും ഓരോ ദിവസവും കടന്നു പോകുന്നത്. എന്നാൽ ചിന്തിച്ച ഒരു കാര്യം പെട്ടന്നാണ് മറന്നുപോകുന്നത്. അപ്പോൾ ആ ചിന്ത എങ്ങോട്ടായിരിക്കും പോകുന്നത്. ഈ ചോദ്യത്തെ കുറിച്ച് ചിന്ദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാകും സംഭവിക്കുക. അത് യാത്രകളാവട്ടെ പ്രവർത്തികളാവട്ടെ അങ്ങനെ എന്തും ഈ സംഭവങ്ങളൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണോ അതോ യാദൃശ്ചികമായി സംഭവിക്കുന്നതോ. ലോകത്ത്‌ പല മതക്കാർക്കും വ്യത്യസ്തമായ പ്രാർത്ഥന രീതികളാണുള്ളത് എന്നാൽ എല്ലാവരും അവരുടെ ദൈവങ്ങളിൽ വിശ്വസിക്കുന്നു. അവരുടെ ദൈവങ്ങളാണ് ഈ പ്രപഞ്ചത്തിലെ എല്ലാംനിയന്ദ്രിക്കുന്നതെന്ന്‌. അങ്ങനെ ഓരോ മതക്കാരും അഭിപ്രായപെടുമ്പോൾ ആരാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്.

ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്. എന്നാൽ മരണശേഷം എന്താണ് സംഭവിക്കുന്നതെന്ന് അനുഭവിച്ചറിഞ്ഞു വിശദീകരിച്ച ഒരാൾ പോലും ഇല്ല എന്നാൽ മരണശേഷം മറ്റൊരു ജീവിതമുണ്ടോ. സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നാൽ പല രീതിയിലുള്ള വ്യത്യസ്തമായ സ്വപ്നങ്ങളും നമ്മുടെ ഉറക്കം കെടുത്താറുണ്ട്. എന്നാൽ എന്താണ് സ്വപ്നം അത് എങ്ങനെയാണു സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നമ്മൾ തുടർച്ചയായി ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ ഓരോ തലമുറയും തുടർച്ചയായി ചെയ്തുവരുന്നു എന്നാൽ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ടാകും നമ്മൾ മനുഷ്യനായി പിറവിയെടുക്കാൻ കാരണമെന്ന്. ഈ മനുഷ്യജന്മത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന്.

ഓരോ മത വിഭാഗങ്ങൾക്കും ഓരോ ദൈവങ്ങളിലായിരിക്കും വിശ്വാസം. എന്നാൽ ദൈവം എന്നത് ഒരു സങ്കല്പമാണോ അതോ ദൈവം ഇല്ല എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ. മനുഷ്യർ മാത്രമാണ് ദൈവത്തിൽ വിശ്വസിക്കുന്നത്. എന്നാൽ ആരാണ് ദൈവം എന്തുകൊണ്ടാണ് ദൈവത്തെ നേരിട്ട് കാണിക്കാൻ കഴിയാത്തത്. നമ്മുടെ ചില പ്രവർത്തികളിൽ തെറ്റും ശെരിയും എല്ലാവരും ചൂണ്ടികാണിക്കാറുണ്ട്. എന്നാൽ സത്യത്തിൽ ഈ പ്രവർത്തികൾ ശെരിയാണ് എന്നും തെറ്റാണു എന്നും ആരാണ് കണ്ടെത്തിയത്. നമ്മൾക് ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകുമല്ലേ എന്നാൽ ഈ ലക്ഷ്യങ്ങൾ കൊണ്ട് വല്ല നേട്ടമുണ്ടോ. അങ്ങനെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും കൃത്യമായി ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഇത്തരം ചോദ്യങ്ങളെ കുറിച്ച് അറിയുവാൻ താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.

Similar Posts

  • |

    ഡീസലും പെട്രോളും ഇലക്ട്രിക്കും ഇല്ലാതെ ഓടും ഈ കാർ

    എണ്ണയുടെ വില കുത്തനെ കൂട്ടുന്ന ഈ സാഹചര്യത്തിൽ നമുക് വളരെ ഉപയോഗപ്രദമായ രീതിയിൽ ഒരു കാർ. പെട്രോളും ഡീസലും ചാർജിങും വേണ്ടാതെ തന്നെ ഈ കാർ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ വെത്യസ്തമായ രീതിയിൽ ഈ കാർ നമ്മളിലേക്ക് എത്തിക്കുവാൻ ഒരുങ്ങുകയാണ് ടൊയോട്ട എന്ന വാഹന നിർമ്മാതാക്കൾ. പുകയ്ക്കു പകരം വെള്ളവും ഇന്ധനമായി ഹൈഡ്രേജനും ഇതാണ് ഈ കാറിന്റെ മെയിൻ പ്രത്യേകത. ഹൈഡ്രേജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാർ ആദ്യമായി ഇന്ത്യയിൽ എത്തിക്കുന്നതിന് വഴിയൊരുക്കിയത് കേരളവും. ടൊയോട്ടയുടെ മിറായി എന്ന…

  • |

    സ്രാവുകളുടെ അന്തകൻ ടൈലോസര്‍!

    കടലിലെ ഭീകര ജീവികളിൽ ഒന്ന് തന്നെയാണല്ലോ സ്രാവുകൾ. കടലിനെ അടക്കി ഭരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈ കൂറ്റൻ സ്രാവുകളും ഉൾപ്പെടുന്നു എന്നത് ഏവർകും പരിചിതമാണ്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങൾ പോലും ഈ മത്സ്യത്തെ ഭയക്കുന്നു എന്നത് ഒരു അസാധാരണ കാര്യമല്ല. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ സമാനമായ ശ്ശത്രുക്കൾ ഇല്ലാതെ കടലിൽ ജീവിക്കുന്ന ഒരു ജീവി തന്നെയാണ് സ്രാവുകൾ. എന്നാൽ സ്രാവുകൾക് പണ്ടൊരു എതിരാളി ഉണ്ടായിരുന്നത്രേ. ഈ ശത്രുവിന്റെ ശരീരത്തിന് നാല്പത്തിഅഞ്ചു അടി നീളമുണ്ടെന്നും കൂർത്ത പല്ലുകളും…

  • |

    ദിനോസറുകള്‍ പോലും പേടിച്ചിരുന്ന മുതലകൾ!

    ജീവിവർഗ്ഗത്തിൽ നമ്മൾ ഏറ്റവും ഭയക്കുന്ന ജീവികളിൽ ഒന്ന് തന്നെയാണല്ലോ ദിനോസറുകൾ. എന്നാൽ ദിനോസറുകൾ പോലും ഭയക്കുന്ന ഒരു ജീവി അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഭയം വന്നു നിറയുന്നു. എന്തൊരു വിചിത്രമായ സംഭവങ്ങൾ അല്ലേ. 2016 ൽ അമേരിക്കയിലാണ് ചീങ്കണ്ണി ഇനത്തിൽ പെട്ട ഈ ജീവി വർഗം ജീവിച്ചിരുന്നു എന്നുള്ള തെളിവുകൾ ലഭിച്ചത്. ഏകദേശം എട്ട് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ഈ കണ്ടുപിടിത്തം ഗവേശഷകരെ ആകെ അമ്പരപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന…

  • |

    ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികൾ!

    ആരാധനാലയങ്ങൾ എന്നും മനുഷ്യന് പ്രിയപ്പെട്ടത് തന്നെയാണ്. മനുഷ്യന്റെ ഏത് വികാരത്തിലും അഭയം തേടുന്നത് ആരാധനാലയങ്ങളിൽ തന്നെയാണ്. മതപരമായ സേവനങ്ങൾ നടത്താനും ദൈവാരാധനയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പള്ളികൾ രൂപകൽപന ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രധാനപെട്ടതുമായ കെട്ടിടങ്ങളിലൊന്നായി പള്ളികൾ മാറിക്കഴിഞ്ഞു. ലോകത്തിലെ മനോഹരമായ കുറച്ചു പള്ളികളെ പരിചയപെട്ടാലോ. ദൈവത്തിന്റെ ശ്കതിയും മഹത്വവും അറിയിക്കുന്നതിനായി ബൈബിളിലെ രംഗങ്ങളിൽ എടുത്തു കാണിച്ച സ്മാരക മുഖങ്ങൾ എടുത്തുകാണിക്കുന്ന പള്ളികൾ ഒത്തിരിയുണ്ട്. ആദ്യമായി പറയുന്നത് എത്തിയോപ്പിയയിലെ സെൻറ് ജോർജ് ചർച്ചു എന്ന മനോഹരമായ…

  • |

    ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ട്രയിൻ യാത്രകൾ!

    യാത്രകൾ ഏത് രീധിയിലായാലും അത് നാം ഇഷ്ടപെടുന്നവ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആർഭാട യാത്രകളിൽ ഒന്ന് തന്നെയാണ് ട്രെയിൻ യാത്രകൾ. നിങ്ങളും ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണോ. നിങ്ങൾ ദൂരേയ്ക്ക് എവിടേക്കെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ വേറിട്ടൊരു അനുഭവം തന്നെ ആയിരിക്കും. ലോകത്തിലെ ഏറ്റവും ചിലവേറിയ ചില ട്രെയിൻ യാത്രകൾ ഏതൊക്കെയാ എന്ന് നോക്കാം. എന്നാൽ കേരളത്തിലെ ട്രെയിൻ യാത്രകൾ തിങ്ങി നിറഞ്ഞല്ലാതെ കാഴ്ചകൾ കാണാനോ ആസ്വദിക്കാനോ കഴിയുകയില്ല….

Leave a Reply