|

ഡീസലും പെട്രോളും ഇലക്ട്രിക്കും ഇല്ലാതെ ഓടും ഈ കാർ

എണ്ണയുടെ വില കുത്തനെ കൂട്ടുന്ന ഈ സാഹചര്യത്തിൽ നമുക് വളരെ ഉപയോഗപ്രദമായ രീതിയിൽ ഒരു കാർ. പെട്രോളും ഡീസലും ചാർജിങും വേണ്ടാതെ തന്നെ ഈ കാർ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ വെത്യസ്തമായ രീതിയിൽ ഈ കാർ നമ്മളിലേക്ക് എത്തിക്കുവാൻ ഒരുങ്ങുകയാണ് ടൊയോട്ട എന്ന വാഹന നിർമ്മാതാക്കൾ. പുകയ്ക്കു പകരം വെള്ളവും ഇന്ധനമായി ഹൈഡ്രേജനും ഇതാണ് ഈ കാറിന്റെ മെയിൻ പ്രത്യേകത. ഹൈഡ്രേജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാർ ആദ്യമായി ഇന്ത്യയിൽ എത്തിക്കുന്നതിന് വഴിയൊരുക്കിയത് കേരളവും.

ടൊയോട്ടയുടെ മിറായി എന്ന ഈ കാറാണ് ഇന്ത്യൻ നിരത്തുകളിൽ ഉപയോഗിക്കുന്നതിനാണ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപ് ബംഗളുരുവിലെ കേന്ദ്രത്തിൽ എത്തി കേരള ഉദ്യോഗസ്ഥർ ടെസ്റ്റ് ഡ്രൈവ് നടത്തി. കൊച്ചിയിൽ നടത്തിയ ഇവോൾവ് ഉച്ചകോടിയിൽ കേരളം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഗതാഗത വകുപ് അധികൃതർ അറിയിച്ചു. ഫ്യുവൽസ് കടഘങ്ങൾ നിർമിക്കുവാൻ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുമായി ടൊയോട്ട പങ്കുവെച്ചാൽ ഈ കാറിന്റെ വില ഇനിയും കുറക്കുവാൻ കഴിയുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

വാഹനം സംസ്ഥാനത്തെ നിരത്തുകളിൽ ഇറക്കുവാൻ കേന്ദ്ര ഉപരിതല ഗതാഗതത്തിന്റെ ശുപാര്ശക്കായികാത്തിരിക്കുകയാണ് ഈ വാഹന നിർമ്മാതാക്കൾ. കൊച്ചി,കൊല്ലം,അഴിയ്ക്കൽ,വിഴിഞ്ഞം എന്നീ തുറമുഖങ്ങളിൽ ഹൈഡ്രജൻ എത്തിക്കുവാനും പൈപ്പുകൾ സ്ഥാപിക്കുന്നതിനും ഡിസ്പെൻസിങ് യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം കാര്യക്ഷമമാകുവാനും കൊച്ചി റിഫൈനറിയുമായി ചർച്ചകൾ നടന്നു വരികയാണ്. കാറിന്റെ പ്രകടനം എത്രത്തോളം മികവുറ്റതാണെന്ന് കൊച്ചി മെട്രോയും വിലയിരുത്തിയിരുന്നു. 2014 ൽ ജപ്പാനിലാണ് ഈ കാറിന്റെ ആദ്യ അവതരണം നടന്നത്. അമേരിക്കയിലും യൂറോപ്പിലും ഉൾപ്പടെ 15000 കാറുകൾ വിറ്റു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നാലുപേർക് വിശാലമായി യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ കാറിന്റെ സ്പെയ്സ് അറേൻജ് ചെയ്തിരിക്കുന്നത്. 42 .6 ലക്ഷം രൂപയാണ് ഈ കാറിന്റെ വില അതായത് 60000 ഡോളർ. ഇലക്ട്രിക്ക് മോട്ടോർ പ്രവർത്തിക്കുന്നതിന് ഹൈഡ്രേജൻ ഫ്യൂഎൽ സെൽ ഉപയോഗിക്കുന്നു എന്നതാണ് മറ്റു ഇലക്ട്രിക്ക് ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം.
പുകക്കു പകരം വെള്ളമാണ് പുറന്തള്ളുക. 140 വരെ കിലോമീറ്റർ വേഗം ഈ കാറിനു ലഭിക്കുന്ന രീതിയിലാണ് ഈ കാറിന്റെ നിർമാണം. ഫുൾടാങ്ക് ഇന്ധനം ഉണ്ടെങ്കിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുവാനുള്ള ശേഷിയും ഈ കാറിന്റെ സവിശേഷതയാണ്. ഈ കാറിന്റെ പ്രത്യേകതകളെ കുറിച്ച് വിശദമായി അറിയുവാൻ ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Similar Posts

  • |

    ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികൾ!

    ആരാധനാലയങ്ങൾ എന്നും മനുഷ്യന് പ്രിയപ്പെട്ടത് തന്നെയാണ്. മനുഷ്യന്റെ ഏത് വികാരത്തിലും അഭയം തേടുന്നത് ആരാധനാലയങ്ങളിൽ തന്നെയാണ്. മതപരമായ സേവനങ്ങൾ നടത്താനും ദൈവാരാധനയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പള്ളികൾ രൂപകൽപന ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രധാനപെട്ടതുമായ കെട്ടിടങ്ങളിലൊന്നായി പള്ളികൾ മാറിക്കഴിഞ്ഞു. ലോകത്തിലെ മനോഹരമായ കുറച്ചു പള്ളികളെ പരിചയപെട്ടാലോ. ദൈവത്തിന്റെ ശ്കതിയും മഹത്വവും അറിയിക്കുന്നതിനായി ബൈബിളിലെ രംഗങ്ങളിൽ എടുത്തു കാണിച്ച സ്മാരക മുഖങ്ങൾ എടുത്തുകാണിക്കുന്ന പള്ളികൾ ഒത്തിരിയുണ്ട്. ആദ്യമായി പറയുന്നത് എത്തിയോപ്പിയയിലെ സെൻറ് ജോർജ് ചർച്ചു എന്ന മനോഹരമായ…

  • മറന്നു പോയ ചിന്തകൾ എവിടേക്കാണ് പോകുന്നത് ?

    ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. നമുക് എല്ലാവർക്കും സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് മറവി. ഒരു കാര്യം ചിന്തിച്ചു പെട്ടന്ന് അത് മറന്നുപോകുന്നു. ഇത്തരം രീതിയിലുള്ള കുറെ ചോദ്യങ്ങൾ ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു എന്ന് തന്നെ പറയാം. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത കുറച്ചു ചോദ്യങ്ങളെ നമുക്ക് പരിചയപെട്ടാലോ. നമ്മളോട് ആരെങ്കിലും സമയം ചോദിച്ചാൽ നമുക് അത് കൃത്യമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്ന ഉപാധികൾ ഇന്ന് നമ്മുടെ കൈവശമുണ്ട് എങ്കിൽ സമയം…

  • |

    ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ട്രയിൻ യാത്രകൾ!

    യാത്രകൾ ഏത് രീധിയിലായാലും അത് നാം ഇഷ്ടപെടുന്നവ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആർഭാട യാത്രകളിൽ ഒന്ന് തന്നെയാണ് ട്രെയിൻ യാത്രകൾ. നിങ്ങളും ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണോ. നിങ്ങൾ ദൂരേയ്ക്ക് എവിടേക്കെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ വേറിട്ടൊരു അനുഭവം തന്നെ ആയിരിക്കും. ലോകത്തിലെ ഏറ്റവും ചിലവേറിയ ചില ട്രെയിൻ യാത്രകൾ ഏതൊക്കെയാ എന്ന് നോക്കാം. എന്നാൽ കേരളത്തിലെ ട്രെയിൻ യാത്രകൾ തിങ്ങി നിറഞ്ഞല്ലാതെ കാഴ്ചകൾ കാണാനോ ആസ്വദിക്കാനോ കഴിയുകയില്ല….

  • Driving Tips For Beginners

    There are many reasons why it is tough for ladies to learn how to drive a car. Most important among them is unwanted anxiety and fear. This happens because of the lack of knowledge about the vehicle. So before learning one should have a basic understanding about a vehicle that they are going to learn…

Leave a Reply