150 വയസ്സിലും മരണമില്ലാത്ത അത്ഭുത ശക്തികൾ!

ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ് എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ആയുസ് വളരെ കുറവാണെന്നു ശാസ്ത്രം വരെ കണ്ടെത്തിയിട്ടുള്ളതാണ്. കേട്ടപ്പോൾ വളരെ കൗതുകവും ആകാംക്ഷയുമാണ്‌ ഉണ്ടായത്. 150 വയസിലും മരണമില്ലാത്ത മനുഷ്യന്മാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. അതെ അത്തരം മനുഷ്യർ നമ്മുടെ ലോകത്തിലുണ്ട്. അമാനുഷിക ശക്തിയുള്ള ടിബറ്റിലെ ബുദ്ധ സന്യാസിമാരെ കുറിച്ചാണ് പറയുന്നത്. പതിറ്റാണ്ടുകളായി ആ ഗ്രാമത്തിൽ ആരും തന്നെ മരണമടഞ്ഞിട്ടില്ല. ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത രീതിയും അവരുടെ ഭക്ഷണങ്ങളെ കുറിച്ചും ആർക്കും തന്നെ അറിയില്ല എന്നതാണ് വാസ്തവം. ഈ ബുദ്ധ സന്യാസിമാരുടെ ജീവിത രീതി തികച്ചും വ്യത്യസ്തമാണ്.

പിന്നെ മറ്റൊരു പ്രത്യേകത പലരും നൂറും നൂറ്റി അൻപതും വർഷങ്ങൾ വരെ ജീവിച്ചിരിക്കുന്നുവത്രെ. ഇത് കേൾക്കുന്ന സാധാരണ മനുഷ്യർക്ക് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ശാസ്ത്രം ഇത്രയും പുരോഗതിയിൽ എത്തിയതുകൊണ്ടു തന്നെ ഇതൊരു ആസാദാരണ കാര്യമെന്ന് നിസംശയം പറയാൻ കഴിയും. പക്ഷെ ടിബറ്റിലെ സന്യാസിമാരുടെ ജീവിത രീതിയും ആഹാര ക്രമവും കൊണ്ടാകും ഇവർക്കു ഇത്രയും ആയുസ്സ് ഉണ്ടാകാൻ കാരണവും അല്ലേ. പ്രകൃതി ദത്തമായ നിരവധി കഴിവുകൾ ടിബറ്റിലെ ഈ അത്ഭുത സന്യാസിമാർക്കുണ്ട്. നേപ്പാൾ എന്ന രാജ്യത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഒരു സിനിമയാണ് യോദ്ധ. എന്നാൽ ഈ സിനിമയിലെ ചില രംഗങ്ങൾ ടിബറ്റിലെ ഈ സന്യാസിമാരുടെ യഥാർത്ഥ ജീവിതത്തെയാണ് എടുത്ത് കാണിക്കുന്നത്.

നേപ്പാളിലെയും ടിബറ്റിലെയും സന്യാസിമാരുടെ ജീവിത രീതിയോ ആരോഗ്യ രഹസ്യത്തെ കുറിച്ചോ ഇന്നും പുറം ലോകത്തിന് ഒരു അറിവും ഇല്ല എന്നതാണ് അതിലും കൗതുകകരമായ കാര്യം. ഒരു സാദാരണ മനുഷ്യന് സാധികാത്ത അമാനുഷികമായ നിരവധി കഴിവുകൾ ടിബറ്റിലെ പല സന്യാസിമാർക്കും ഉണ്ടത്രേ. ഇതൊക്കെ അവർ പ്രകൃതി ദത്തമായി നേടിയെടുത്തതാണ്. പ്രത്യേക ദ്യാനത്തിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുത്തതാണ് ഇവരുടെ ഈ കഴിവുകൾ എല്ലാം. പല സന്യാസിമാരും ഇവരുടെ കഴിവുകളെ പുറം ലോകത്തെ അറിയിക്കുവാൻ ഇഷ്ടപ്പെടുന്നവരല്ല. ടിബറ്റിൽ ടുംച്ചൂ എന്നൊരു ഗ്രാമമുണ്ട്. അവിടുത്തെ ജനങ്ങളുടെ ആയുസ് കേട്ടാൽ ആരും ഞെട്ടുന്ന രീധിയിലുള്ളതാണ്. വളരെ വ്യത്യസ്തമായ ജീവിത രീതിയും സാധാരണ മനുഷ്യരിൽ നിന്ന് വിട്ടുമാറിയുമാണ് ഇവർ ജീവിക്കുന്നത്.

അതുകൊണ്ടുതന്നെ പ്രശസ്തിയോ മറ്റേതെങ്കിലും തരത്തിലുള്ള ലാഭമോ അവർ പ്രതീക്ഷിക്കുന്നുമില്ല. പക്ഷെ അവിടെ നടന്ന ഒരു പഠനത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത് 1942 ലാണ് അവിടെ അവസാനമായി ഒരു മരണം നടന്നത്. പലരുടെയും പ്രായം 130 വയസ്സിനു മുകളിലാണ്. നൂറ്റി അമ്പതു വയസായവരും അതിൽ കവിഞ്ഞവരും ഇവിടെയുണ്ടെന്ന് കണക്കുകൾ പറയപ്പെടുന്നു. ആകെ ജനസംഖ്യ മുന്നൂറിൽ താഴെയാണത്രെ.ചൈനയുടെ പടിഞ്ഞാറേ ഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവരുടെ ജീവിതരീതി പകർത്തിയെടുക്കാൻ പോയ പലരെയും ഇവർ ആട്ടിയകറ്റി. ഇത്തരത്തിലുള്ള അനേകം ഗ്രാമങ്ങളും ഇതുപോലെയുള്ള ആൾക്കാരും ടിബറ്റിൽ വസിക്കുന്നുണ്ട്. ഈ ബുദ്ധ സന്യാസിമാരെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെയായി കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.

Leave a Reply