പക്ഷികളെ നിരീക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് നമ്മളിൽ പലർക്കും വളരെ പ്രിയങ്കരമായ ഒരു കാര്യം തന്നെ ആണ് എന്നാൽ ഓമനത്തം തോന്നിക്കുന്ന പക്ഷികൾ മാത്രം അല്ല നമ്മുടെ ഈ ലോകത്ത് ഉള്ളത് വളരെ അപകടകാരികൾ ആയ പക്ഷികളും ഉണ്ട് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ പക്ഷികളെ കുറിച് ആണ്.
റെഡ് ടൈലഡ് ഹവാക്
ലോകത്തിലെ തന്നെ അപകടകാരികൾ ആയ പക്ഷികളിൽ ഒന്ന് ആണ് റെഡ് ടൈലഡ് ഹവാക്. നോർത്ത് അമേരിക്കയിൽ ആണ് ഇവയെ കൂടുതൽ ആയും കണ്ട് വരുന്നത്. ഇവയുടെ വാസ സ്ഥലത്ത് ഉണ്ടെയെക്കാവുന്ന ഏത് ഒരു ചലനവും മനസിലാക്കി തങ്ങളുടെ കുർത്ത കാൽ നഖങ്ങള്‍ കൊണ്ടും മികച്ച കാഴ്ച ശക്തി കൊണ്ട് എതിരാളിയെ ആക്രമിക്കുന്നു.
സ്‌നോവി ഓൾ
ആർട്ടിക് പ്രദേശത്തെ സാദാരണമായി കണ്ട് വരുന്ന മുങ്ങകളുടെ വിഭാഗത്തിൽ പെട്ട ഒന്ന് ആണ് സ്‌നോവി ഓൾ. മുപ്പത് പൗണ്ട് ഓളം ആണ് ഇവയുടെ ഭാരം. തങ്ങളുടെ വാസ സ്ഥലത്ത് ആരു ചെന്നാലും ഇവ അവരെ ആക്രമിക്കുന്നു. മനുഷ്യരെ പോലും ഇവ തങ്ങളുടെ കുർത്ത ചിറകുകൾ കൊണ്ട് ആക്രമിക്കും പല മനുഷ്യരുടെയും കണ്ണുകളും തലയും ഇവ ആക്രമിച്ചിട്ടുണ്ട്.
ഹാരിറിംഗ് ഗൾ
വളരെ അപകടകാരികൾ ആയ ഒരു പക്ഷി ആണ് ഹാരിറിംഗ് ഗൾ. കൂടുതൽ ആയും കടൽ തീരങ്ങളുടെ അടുത്ത് ഉള്ള പ്രേദേശങ്ങളിൽ ആണ് ഇവയെ കൂടുതൽ ആയും കണ്ട് വരുന്നത. മണിക്കൂറിൽ അറുപതു കിലോമീറ്റർ വേഗതയിൽ വരെ ഇവർക്ക് സഞ്ചരിക്കാൻ സാധിക്കും. ഇവയുടെ കുർത്ത ചുണ്ടുകൾ ആണ് ഇവയെ കൂടുതൽ അപകടകാരികൾ ആക്കുന്നത്. സ്വന്തം വയർ നിറക്കാൻ വേണ്ടി ഏത് ജീവിയെ വരെയും ഇവർ ആക്രമിക്കും.
ലമ്മേർഗിയർ
വളരെ അപകടകാരികളും അതെ സമയം തന്നെ ബുദ്ധി ഉള്ള ഒരു പക്ഷി ആണ് ലമ്മേർഗിയർ. സാദാരണ ആയി കുന്നിന്റെ മുകളുകളിൽ ആണ് ഇവയെ കണ്ട് വരുന്നത്. വളരെ ഉയരത്തിൽ പറന്നു ഇര പിടിക്കുവാൻ ഉള്ള കഴിവ് ഇവക് ഉണ്ട്. ഇവയുടെ ഇഷ്ട ഭക്ഷണം എന്ന് പറയുന്നത് എതിരാളികളുടെ എല്ലിന്റെ ഇടയിൽ ഉള്ള മജ്ജ അഥവാ ബോണ് മാരോ ആണ്.എതിരാളികളുടെ എല്ലുകൾ എറിഞ്ഞു ഉടച്ചു ആണ് ഇവ അതിന് ഉള്ളിലെ മജ്ജ കഴിക്കുന്നത്.
എമു
കൂടുതൽ ആയും ഓസ്ട്രേലിയയിൽ കണ്ട് വരുന്ന എമു എന്നാ പക്ഷികൾ വളരെ അധികം അപകടകാരികൾ ആണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു. പൊതുവെ ക്ഷമാശീലര്‍ ആണെങ്കിലും ഇവയുടെ ആക്രമണം വളരെ അധികം അപകടം ഉള്ളവാകുന്നത് ആണ്. ലോകത്തിലെ അപകടകാരികൾ ആയ പക്ഷികളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.






