എണ്ണയുടെ വില കുത്തനെ കൂട്ടുന്ന ഈ സാഹചര്യത്തിൽ നമുക് വളരെ ഉപയോഗപ്രദമായ രീതിയിൽ ഒരു കാർ. പെട്രോളും ഡീസലും ചാർജിങും വേണ്ടാതെ തന്നെ ഈ കാർ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ വെത്യസ്തമായ രീതിയിൽ ഈ കാർ നമ്മളിലേക്ക് എത്തിക്കുവാൻ ഒരുങ്ങുകയാണ് ടൊയോട്ട എന്ന വാഹന നിർമ്മാതാക്കൾ. പുകയ്ക്കു പകരം വെള്ളവും ഇന്ധനമായി ഹൈഡ്രേജനും ഇതാണ് ഈ കാറിന്റെ മെയിൻ പ്രത്യേകത. ഹൈഡ്രേജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാർ ആദ്യമായി ഇന്ത്യയിൽ എത്തിക്കുന്നതിന് വഴിയൊരുക്കിയത് കേരളവും.
ടൊയോട്ടയുടെ മിറായി എന്ന ഈ കാറാണ് ഇന്ത്യൻ നിരത്തുകളിൽ ഉപയോഗിക്കുന്നതിനാണ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപ് ബംഗളുരുവിലെ കേന്ദ്രത്തിൽ എത്തി കേരള ഉദ്യോഗസ്ഥർ ടെസ്റ്റ് ഡ്രൈവ് നടത്തി. കൊച്ചിയിൽ നടത്തിയ ഇവോൾവ് ഉച്ചകോടിയിൽ കേരളം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഗതാഗത വകുപ് അധികൃതർ അറിയിച്ചു. ഫ്യുവൽസ് കടഘങ്ങൾ നിർമിക്കുവാൻ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുമായി ടൊയോട്ട പങ്കുവെച്ചാൽ ഈ കാറിന്റെ വില ഇനിയും കുറക്കുവാൻ കഴിയുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
വാഹനം സംസ്ഥാനത്തെ നിരത്തുകളിൽ ഇറക്കുവാൻ കേന്ദ്ര ഉപരിതല ഗതാഗതത്തിന്റെ ശുപാര്ശക്കായികാത്തിരിക്കുകയാണ് ഈ വാഹന നിർമ്മാതാക്കൾ. കൊച്ചി,കൊല്ലം,അഴിയ്ക്കൽ,വിഴിഞ്ഞം എന്നീ തുറമുഖങ്ങളിൽ ഹൈഡ്രജൻ എത്തിക്കുവാനും പൈപ്പുകൾ സ്ഥാപിക്കുന്നതിനും ഡിസ്പെൻസിങ് യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം കാര്യക്ഷമമാകുവാനും കൊച്ചി റിഫൈനറിയുമായി ചർച്ചകൾ നടന്നു വരികയാണ്. കാറിന്റെ പ്രകടനം എത്രത്തോളം മികവുറ്റതാണെന്ന് കൊച്ചി മെട്രോയും വിലയിരുത്തിയിരുന്നു. 2014 ൽ ജപ്പാനിലാണ് ഈ കാറിന്റെ ആദ്യ അവതരണം നടന്നത്. അമേരിക്കയിലും യൂറോപ്പിലും ഉൾപ്പടെ 15000 കാറുകൾ വിറ്റു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നാലുപേർക് വിശാലമായി യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ കാറിന്റെ സ്പെയ്സ് അറേൻജ് ചെയ്തിരിക്കുന്നത്. 42 .6 ലക്ഷം രൂപയാണ് ഈ കാറിന്റെ വില അതായത് 60000 ഡോളർ. ഇലക്ട്രിക്ക് മോട്ടോർ പ്രവർത്തിക്കുന്നതിന് ഹൈഡ്രേജൻ ഫ്യൂഎൽ സെൽ ഉപയോഗിക്കുന്നു എന്നതാണ് മറ്റു ഇലക്ട്രിക്ക് ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം.
പുകക്കു പകരം വെള്ളമാണ് പുറന്തള്ളുക. 140 വരെ കിലോമീറ്റർ വേഗം ഈ കാറിനു ലഭിക്കുന്ന രീതിയിലാണ് ഈ കാറിന്റെ നിർമാണം. ഫുൾടാങ്ക് ഇന്ധനം ഉണ്ടെങ്കിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുവാനുള്ള ശേഷിയും ഈ കാറിന്റെ സവിശേഷതയാണ്. ഈ കാറിന്റെ പ്രത്യേകതകളെ കുറിച്ച് വിശദമായി അറിയുവാൻ ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.