ഓർമ കൂട്ടാൻ ആയി ഉള്ള ചില മാർഗങ്ങളെ പരിചയപ്പെടാം

നമ്മളിൽ പലർക്കും പല കാര്യങ്ങളും ഓർമയിൽ നില്കാതെ വരും ഉദാഹരണം നമ്മൾ വിദ്യാർത്ഥി ആയിരുന്നപോൾ പഠിക്കുന്ന കാര്യങ്ങൾ, പല വിധത്തിൽ ഉള്ള വളരെ വലിയ ജോലി കാര്യങ്ങൾ പോലെയുള്ളവ. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ ഓർമ അഥവാ മെമ്മറി എങ്ങനെ വർധിപ്പികാം എന്നതിനെ കുറിച് ആണ്.

ഓർമ ശക്തി കൂട്ടുവാൻ ഉള്ള ആദ്യത്തെ കാര്യം മെഡിറ്റേഷൻ അഥവാ ധ്യാനം ചെയ്യുക എന്നത് ആണ്. പല ശാസ്ത്ര പഠനംങ്ങളും മെഡിറ്റേഷൻ നമ്മുടെ ഓർമ്മശക്തിയെ വർധിപ്പിക്കും എന്ന് തെളിയിച്ചിരിക്കുന്നു. എന്നും അതി രാവിലെ ഏറ്റ് അൽപ സമയം മെഡിറ്റേഷൻ ചെയ്താൽ അത് നമ്മുടെ ഓർമ മാത്രം അല്ല നമ്മുടെ ശരീരത്തിനു തന്നെ ഒരു ഊർജം നൽകുന്നു.

ഓർമ ശക്തി കൂട്ടുവാന്‍ ഉള്ള ഒരു രസകരമായ കാര്യം ആണ് മെമ്മറി ഗെയിംസ് കളിക്കുന്നത്. ഉദാഹരണം ചെസ്സ്,സുഡോക്കു, പസ്സില്‍ പോലെയുള്ള കളികൾ നമ്മുടെ ഒരമ്മശക്തി കൂട്ടുവാൻ വളരെ അധികം നമ്മളെ സഹായിക്കും. മെമ്മറി ഗെയിംസ് കൂടുതൽ ആയും വിദ്യാർത്ഥികൾക് വളരെ അധികം പ്രയോജനം ആയ ഒന്ന് ആണ്.

ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ഓർമ ശക്തിയെ വളരെ നന്നായിട് തന്നെ ഉത്തെജിപ്പിക്കും. പല ശാസ്ത്രിയ പഠനംങ്ങളും പറയുന്ന ഒരു കാര്യം ആണ് കാർഡിയോ എരോബിക് എക്സഴ്‌സിസുകൾ ആയ നടത്തം, ഓട്ടം, സ്കൈപ്പിംഗ്, സൈക്ലിങ് പോലെയുള്ളവ ദിവസവും ചെയ്താൽ നമ്മുടെ ഓർമ ശക്തി വർധിപ്പിക്കും എന്നത്.

ഓർമ ശക്തി കൂട്ടുവാൻ ഓരോ വിദ്യാർത്ഥികളും ചെയ്യേണ്ടേ ഒരു കാര്യം ആണ് പഠിക്കുന്ന കാര്യങ്ങൾ മനസിലാക്കി പഠിക്കുക എന്നത്. എന്നാൽ ഈ കാര്യം നമ്മളിൽ പലരും ചെയ്യാറില്ല നമ്മൾ മിക്കവരും മനപ്പാടം ആക്കിയാണ് പഠിക്കാർ ഈ രീതിയിൽ പഠിച്ചാൽ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ അധികം നാൾ നമ്മുടെ ഓർമയിൽ നിൽക്കില്ല.

പഠിക്കുന്ന വിദ്യാർത്ഥികൾക് ഓർമ കൂട്ടാൻ ഉള്ള മറ്റ് ഒരു മാർഗം ആണ് പഠിക്കുന്ന കാര്യങ്ങൾ ഒരു കഥയുടെ രൂപത്തിൽ ഓർത്തു വെക്കുക എന്നത്. കഥ കേൾകുവാനും ഓർക്കുവാനും നമ്മുക്ക് എല്ലാവർക്കും വളരെ ഇഷ്ടം ആണ് അത് കൊണ്ട് നമ്മൾ പഠിക്കുന്ന കാര്യങ്ങൾ കഥയുടെ രൂപത്തിൽ പഠിച്ചാൽ അത് നമ്മുടെ ഓർമയിൽ നിന്നും പോവുകയില്ല. ഓർമ ശക്തി കൂട്ടുവാൻ ഉള്ള കുടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

,

Leave a Reply