പരിക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മളിൽ പലര്‍കും ഒരു ഭയം ഉണ്ടാക്കും എന്നാൽ നമ്മുടെ വിദ്യാഭ്യാസത്തിൽ ഉഴിച്ചു കൂടാൻ പറ്റാത്ത ഒരു ഭാഗം ആണ് പരീക്ഷകൾ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പരീക്ഷകൾക് വേണ്ടി പഠിക്കുവാൻ ഉള്ള ചില മികച്ച രീതികൾ ആണ്.
പഠനം എളുപ്പം ആക്കാൻ ഉള്ള ഏറ്റവും മികച്ച മാര്‍ഗം എന്നത് നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക എന്നത് ആണ് പരമാവധി നമ്മുടെ ഉള്ളിലെ ആത്മവിശ്വാസത്തെ കൂട്ടുമ്പോൾ നമ്മുടെ പഠനശേഷിയും ഓർമ്മശക്തിയും തനിയെ വർധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്ക പെട്ട ഒന്ന് കൂടി ആണ്.
പരീക്ഷകൾക് വേണ്ടി പഠിക്കുവാൻ ഉള്ള ഒരു മികച്ച മാർഗം ആണ് സ്പേസ്ഡ് റിപിറ്റേഷൻ എന്നത്. നമ്മൾ പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിന്റെ ലോക്കൽ മെമ്മറി എന്നാ ഭാഗത്തു ആണ് സൂക്ഷികപ്പെടുന്നത് എന്നാൽ നിരന്തരമായി നമ്മൾ അവ റിപ്പീറ്റ് ചെയ്യുമ്പോൾ അത് ലോങ്ങ് ടെം മെമ്മറിയിലേക് സ്റ്റോർ ആക്കുന്നു.ഇങ്ങനെ ചെയ്താൽ നമ്മൾ പഠിച്ചത് ഒരുപാട് നാളത്തേക്ക് ഓർമയിൽ നിൽക്കുന്നു.ഇത് വളരെ ഉപകാര പെടുന്ന ഒന്ന് ആണ്.
നമ്മുടെ പഠനത്തെ വളരെ അധികം സ്വാധിനിക്കുന്ന ഒന്ന് ആണ് നമ്മൾ പഠിക്കാൻ ഇരിക്കുന്ന അന്തരീക്ഷം. നമ്മൾ ഒരൂരുത്തര്‍കും അവരുടെതായ ഇഷ്ടങ്ങൾ ഉണ്ടായിരിക്കും പഠന സ്ഥലത്തെ പറ്റി. അത് കൊണ്ട് തന്നെ എപ്പോഴും നമ്മുക്ക് അന്യോജ്യം ആയതും മികച്ചത് എന്ന് തോന്നുന്നതും ആയ പഠന അന്തരീക്ഷം വേണം നമ്മൾ തിരഞ്ഞു എടുക്കുവാൻ.
പഠനത്തെ വളരെ മികച്ച രീതിയിൽ എത്തിക്കുന്ന ഒരു പ്രവർത്തനം ആണ് വിശുയലിസഷൻ അഥവാ നമ്മൾ പഠിച്ച കാര്യങ്ങൾ വീഡിയോ രൂപത്തിലോ ചിത്രങള്‍ ആയോ കാണുന്നത്. നമ്മുടെ പഠന വിഷയവും ആയി ബന്ധ മുള വീഡിയോകളും ചിത്രങ്ങളും കണ്ട് മനസിലാകുന്നത് നമ്മുടെ പഠനത്തെ വളരെ മികച രീതിയിൽ എത്തിക്കും.
പഠനത്തെ വളരെ മികച്ചതും വേഗത നിറഞ്ഞതും ആകുന്ന ഒരു പ്രവർത്തി ആണ് നമ്മുക്ക് ആവശ്യം ഉള്ളത് മാത്രം പഠിക്കുക എന്നത് പരീക്ഷകളുടെ സമയങ്ങളിൽ പുസ്തകത്തിൽ ഉള്ളത് മുഴുവൻ വായിച്ച സമയം കളയാണ്ട് പ്രധാന പെട്ട ഭാഗംങ്ങൾ കൂടുതൽ ആയും പഠിക്കാൻ ശ്രമികുക . പഠിക്കുവാൻ ഉള്ള മികച്ച രീതികൾ മനസിലാക്കുവാൻ വേണ്ടി ഈ വിഡിയോ ഒന്ന് കണ്ട് നോക്കു.






